Thursday, April 16, 2020

പശുക്കൾക്ക് സംപുഷ്ടീകരിച്ച വൈക്കോൽ നൽകാം (Urea Enrichment of Straw for C...



വൈക്കോലിൽ പോഷക പ്രാധാന്യമുള്ളതായി ആകെ നാരുകൾ മാത്രമാണ് അടങ്ങിയിട്ടുള്ളത്. നാരുകൾ നാലറകളിലായി ദഹിച്ച് കഴിഞ്ഞാൽ  അയവിറക്കുന്ന മൃഗങ്ങൾക്ക് ശരീരപ്രവർത്തനങ്ങൾക്ക് വേണ്ടുന്ന ഊർജം എറെക്കുറേ ലഭ്യമാവും. വൈക്കോലിൽ എന്നാൽ ദഹ്യ മാംസ്യം അഥവാ  പ്രോട്ടീൻ എന്ന പോഷകം  സ്വല്പം പോലുമടങ്ങിയിട്ടില്ല. ആയതിനാൽ വൈക്കോലിനെ മാത്രമായിയാശ്രയിച്ച് ക്ഷീരകർഷകർക്ക് ഉരുക്കളെ വളർത്തുവാൻ  സാധിക്കില്ല. മാംസ്യം തീർത്തും ഇല്ലാത്തതിനാൽ വൈക്കോൽ മാത്രമായി നൽകപ്പെടുന്ന ഉരുക്കൾ ക്രമാതീതമായി മെലിയുമെന്ന് മാത്രമല്ല അവയുടെ പാലുൽപ്പാദനത്തേയും പ്രത്യുൽപ്പാദനക്ഷമതയെയുമത് സാരമായി തന്നെ  ബാധിച്ചേക്കാം
വൈക്കോലിലെ പോഷകങ്ങൾ കൂട്ടി മാംസ്യത്തിൻ്റെ കുറവ് പരിഹരിക്കുകയും , അതിലടങ്ങിയുട്ടുള്ള നാരിനെ ലിഗ്നിനിൽ നിന്നും മോചിപ്പിച്ച് കൂടുതൽ ഊർജം ലഭ്യമാക്കുകയും ചെയ്യുവാൻ ഇത് സഹായിക്കുന്നു 
യൂറിയ സംപുഷ്ടീകരിച്ച  വൈക്കോൽ മിശ്രിതം നൽകുമ്പോൾ കാലി തീറ്റയിൽ അതിനൊപ്പം വയറിൻ്റെ ആദ്യ മൂന്ന് അറകളിലെ ദ്രാവകത്തിൽ എളുപ്പത്തിൽ അലിയുന്നതും അതിൽ ജീവിക്കുന്ന സൂക്ഷ്മാണുക്കൾക്ക് ഊർജ്ജ സ്രോതസ്സായി പെട്ടന്ന് ലഭിക്കാവുന്നതുമായ സിംമ്പിൾ ഷുഗർസ്/ അന്നജം  നൽകുവാനായി പ്രത്യേകമായി ശ്രദ്ധിക്കണം. ശീലിപ്പിച്ചെടുത്താൽ ധാന്യ പൊടികൾ, നുറുങ്ങിയ ധാന്യങ്ങൾ, കഞ്ഞി, തവിട് എന്നിവയും മൊളാസസ്സ്, ശർക്കരലായിനി എന്നിവയുമൊക്കെയിതിനായി ഉപയോഗിക്കാവുന്നതാണ്.
നൂറ് കിലോ കാലിത്തീറ്റയിൽ നാല് ശതമാനം വരെ യൂറിയ അപകടമില്ലാതെ ചേർക്കുവാൻ സാധിക്കുമെന്ന് പല വികസന എജൻസികളുടെയും ഗവേഷണ ഫലങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും രണ്ട് ശതമാനം മാത്രം യൂറിയ ചേർക്കപെടുന്ന രീതികളാണ് നമ്മുടെ കർഷകർക്കിടയിൽ തീർത്തും വിഷബാധയില്ലാതെ പ്രയോഗത്തിൽ വരുത്തുവാൻ ഉത്തമം

No comments: