Thursday, April 16, 2020

പശുക്കൾക്ക് സംപുഷ്ടീകരിച്ച വൈക്കോൽ നൽകാം (Urea Enrichment of Straw for C...



വൈക്കോലിൽ പോഷക പ്രാധാന്യമുള്ളതായി ആകെ നാരുകൾ മാത്രമാണ് അടങ്ങിയിട്ടുള്ളത്. ഈ നാരുകൾ നാലറകളിലായി ദഹിച്ച് കഴിഞ്ഞാൽ  അയവിറക്കുന്ന മൃഗങ്ങൾക്ക് ശരീരപ്രവർത്തനങ്ങൾക്ക് വേണ്ടുന്ന ഊർജം എറെക്കുറേ ലഭ്യമാവും. വൈക്കോലിൽ എന്നാൽ ദഹ്യ മാംസ്യം അഥവാ  പ്രോട്ടീൻ എന്ന പോഷകം  സ്വല്പം പോലുമടങ്ങിയിട്ടില്ല. ആയതിനാൽ വൈക്കോലിനെ മാത്രമായിയാശ്രയിച്ച് ക്ഷീരകർഷകർക്ക് ഉരുക്കളെ വളർത്തുവാൻ  സാധിക്കില്ല. മാംസ്യം തീർത്തും ഇല്ലാത്തതിനാൽ വൈക്കോൽ മാത്രമായി നൽകപ്പെടുന്ന ഉരുക്കൾ ക്രമാതീതമായി മെലിയുമെന്ന് മാത്രമല്ല അവയുടെ പാലുൽപ്പാദനത്തേയും പ്രത്യുൽപ്പാദനക്ഷമതയെയുമത് സാരമായി തന്നെ  ബാധിച്ചേക്കാം. 
വൈക്കോലിലെ പോഷകങ്ങൾ കൂട്ടി മാംസ്യത്തിൻ്റെ കുറവ് പരിഹരിക്കുകയും , അതിലടങ്ങിയുട്ടുള്ള നാരിനെ ലിഗ്നിനിൽ നിന്നും മോചിപ്പിച്ച് കൂടുതൽ ഊർജം ലഭ്യമാക്കുകയും ചെയ്യുവാൻ ഇത് സഹായിക്കുന്നു 
യൂറിയ സംപുഷ്ടീകരിച്ച  വൈക്കോൽ മിശ്രിതം നൽകുമ്പോൾ കാലി തീറ്റയിൽ അതിനൊപ്പം വയറിൻ്റെ ആദ്യ മൂന്ന് അറകളിലെ ദ്രാവകത്തിൽ എളുപ്പത്തിൽ അലിയുന്നതും അതിൽ ജീവിക്കുന്ന സൂക്ഷ്മാണുക്കൾക്ക് ഊർജ്ജ സ്രോതസ്സായി പെട്ടന്ന് ലഭിക്കാവുന്നതുമായ സിംമ്പിൾ ഷുഗർസ്/ അന്നജം  നൽകുവാനായി പ്രത്യേകമായി ശ്രദ്ധിക്കണം. ശീലിപ്പിച്ചെടുത്താൽ ധാന്യ പൊടികൾ, നുറുങ്ങിയ ധാന്യങ്ങൾ, കഞ്ഞി, തവിട് എന്നിവയും മൊളാസസ്സ്, ശർക്കരലായിനി എന്നിവയുമൊക്കെയിതിനായി ഉപയോഗിക്കാവുന്നതാണ്.
നൂറ് കിലോ കാലിത്തീറ്റയിൽ നാല് ശതമാനം വരെ യൂറിയ അപകടമില്ലാതെ ചേർക്കുവാൻ സാധിക്കുമെന്ന് പല വികസന എജൻസികളുടെയും ഗവേഷണ ഫലങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും രണ്ട് ശതമാനം മാത്രം യൂറിയ ചേർക്കപെടുന്ന രീതികളാണ് നമ്മുടെ കർഷകർക്കിടയിൽ തീർത്തും വിഷബാധയില്ലാതെ പ്രയോഗത്തിൽ വരുത്തുവാൻ ഉത്തമം. 

Sunday, January 20, 2019

Ear tatooing in Sheep



Identification of animals is important for management. Ear tatooing, tagging, branding, micro chip insertion are different methods

Tuesday, October 3, 2017

Quotation Notice for food for NSS Camps- sample (Malayalam)

QUOTATION NOTICE



................................വരെയുള്ള തിയ്യതികളിൽ  കോളേജിൽ വെച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന പ്രസ്തുത ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം തയ്യാറാക്കി വിതരണം നടത്തുന്നതിന് വേണ്ടി മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു 



ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയതിയും സമയവും      :


ക്വട്ടേഷൻ തുറക്കുന്ന തിയതിയും സമയവും                                     :


പൊതുനിബന്ധനകൾ ;-

1.             ഭക്ഷണ സാധനങ്ങൾക്ക് അളവിലും തൂക്കത്തിലും, ഗുണത്തിലും സാദാരണ നിലവാരം                ഉണ്ടാകേണ്ടതാണ് 

2.             കോളേജിലെ N. S. S. Progr. Officer ടെ നിർദേശമനുസരിച്ചുള്ള സ്ഥലത്തും സമയത്തും ഭക്ഷണ      സാധനങ്ങൾ വിതരണം നടത്തേണ്ടതാണ് 

3              ..................................തിയതി ഉച്ചകഴിഞ്ഞ്....... മണിക്ക് അപ്പോൾ ഹാജരായിട്ടുള്ളവരുടെയോ          അംഗീകൃത പ്രതിനിധികളുടെയോ സാനിധ്യത്തിൽ വച്ച് കോളേജ് ഓഫീസിൽ വച്ച് ക്വട്ടേഷൻ            തുറക്കുന്നതാണ് 

4.             യാതൊരു കാരണവും പറയാതെ ക്വട്ടേഷൻ നിരസിക്കുന്നതിനുള്ള അധികാരം കോളേജ്            പ്രിൻസിപ്പലിന് ഉണ്ടായിരിക്കും 

5.             ക്യാമ്പ് അംഗങ്ങളുടെ എണ്ണം ഏകദേശം ........ ആണ് 

6.             ക്വട്ടേഷൻ സംബന്ധിച്ച വിശദവിവരങ്ങൾ കോളേജ് ഓഫീസിൽ വന്ന് എല്ലാ പ്രവർത്തി               ദിനങ്ങളിലും അറിയാവുന്നതാണ്.

7.             താഴെ പറയുന്ന ഭക്ഷണ സാധനങ്ങളുടെ വിലയാണ് ക്വട്ടേഷനിൽ ഉൾക്കൊള്ളിക്കേണ്ടത്.

1.             ഊണ് 

                വെജിറ്റേറിയൻ ചോറും, കറികളും 
                നോൺവെജിറ്റേറിയൻ ചോറും കറികളും (കോഴിക്കറിയോടുകൂടി)
                ചിക്കൺ ബിരിയാണിയും കറികളും (ഒരു കോഴിമുട്ടയോട്‌ കൂടി )


2.             അപ്പം (2) + മുട്ടക്കറി (1)

3.             ചായ (1)

4.             ചപ്പാത്തി (2) + ഇഷ്ടുകറി (1)

5.             നേന്ത്രപ്പഴം (1)

6.             പൊറോട്ട (2)  +കടലക്കറി (1)

7.             പൂരി (2) + മസാലകറി 

8.             മസാലദോശ (1)

9.             ഇഡലി (3) + സാമ്പാർ 

10.          ഉപ്പുമാവ് ( 1പ്ലേറ്റ്)  ചെറുപഴം (2)

11.          വെള്ളേപ്പം (2)+ മുട്ടക്കറി (1)

12.          ബോണ്ട (1)

13.          പഴംപൊരി (1)

14.          മുറുക്ക് (2)

15.          പരിപ്പുവട (1)

16.          റോബസ്റ്റ പഴം (1)

17.          വെജിറ്റബിൾ  പപ്സ് (1)

18.          ലഡു (1)


Monday, July 3, 2017

മൃഗ സംരക്ഷണ മേഖലയിലെ മാലിന്യ മാർഗ്ഗങ്ങൾ

മൃഗ സംരക്ഷണ മേഖലയിലെ മാലിന്യ  മാർഗ്ഗങ്ങൾ 

മാലിന്യം - ഒരാൾക്ക് ഒരു സ്ഥലത്ത് ഒരു സമയത്ത് മാലിന്യം എന്ന് തോന്നുന്നത്ത് മറ്റൊരാൾക്ക് മറ്റൊരു സ്ഥലത്തോ ഇതേയാൾക്ക് വേറൊരു സമയത്തോ ഒരു വിഭവമായ് തീരാം
സ്ഥല പരിമിതി മൂലം ഉണ്ടാകുന്ന കെട്ടികിടക്കലും അതിനോട് അനുബന്ധിച്ചു ഉയരുന്ന ഗന്ധവും, ഉറലുകൾ കൗ , ഈച്ച കൊതുക് മറ്റു ക്ഷുദ്ര ജീവികളുടെ പെറ്റുപെരുകൽ
മനുഷ്യർക്കും സഹ ജീവികൾക്കും പ്രകൃതിക്കും അപകടകരമായേക്കാം
മാലിന്യ പ്രശ്നമുയരുന്നത് ഒരു സ്ഥലത്ത് അമിതമായ് ഒരു വിഭവം അടിഞ്ഞു കൂടുന്നത് കൊണ്ടാണ്, അവിടെ അത് ഉപയോഗിക്കാൻ കഴിയാതെ വരുന്നു

സ്ഥലം, ഭൂമിയുടെ തരം  മൃഗങ്ങളുടെ എണ്ണം ജനസാന്ദ്രത എന്നിവയൊക്കെ പ്രധാന ഘടകങ്ങളാണ് 
കേരളത്തിലെ സാക്ഷരരായ ജനങ്ങൾ വളരെ കൂടുതൽ ജാഗരൂപർ 
പൗരബോധം 

എന്ത് കൊണ്ട് മാലിന്യ സംസ്കരണം 
ഉത്തരവാദിത്തം/ പൗരധർമം 
നിയമം 
വിഭവ സംരക്ഷണം 
ആരോഗ്യ പ്രശ്നങ്ങൾ 
മലിനീകരണം 
വിഭവ ചോർച്ച 


എന്തെല്ലാം മാലിന്യങ്ങൾ 

ചാണകം 
മൂത്രം 
കേടായ/പാഴായ തീറ്റ 
ചത്ത മൃഗങ്ങൾ 
കഴുകുന്ന വെള്ളം 

പരിഹാര മാർഗ്ഗങ്ങൾ 

ഏറ്റവും പരമപ്രധാനം മാലിന്യത്തിന്റെ ഉത്പാദനം  കുറക്കുക എന്നതാണ് 
പരിപാലനം, പോഷണം, പ്രതിരോധ പ്രവർത്തനം എന്നിവ ശരിയായ നടത്തുക 
ജല ഉപയോഗം പരിമിതപ്പെടുത്തുക- ബ്രഷിംഗ്‌, പ്രഷർ വാഷർ, തൊഴുത്തിന്റെ ശരിയായ നിർമ്മാണം  
മാലിന്യ സംസ്കരണം എന്നിവ ശാസ്ത്രീയമായ നടത്തുക  

മാലിന്യ സംസ്കരണ മാർഗങ്ങൾ 

വേർതിരിച്ച് ശേഖരിക്കുക -ജലം, ഖരം, സ്ലറി 
ജലം - അരിപ്പകളിലൂടെ കടത്തി വിട്ടു പരമാവധി ഖര അംശം കുറയ്ക്കുക 
ടാങ്കുകളിൽ ശേഖരിച്ച് അടിയുവാൻ അനുവദിക്കുക 
ഖരം- ചാണകം ശേഖരിക്കുവാൻ ഷെഡ് പണിയുക


ഖര മാലിന്യ സംസ്കരണ മാർഗ്ഗങ്ങൾ 

ബയോഗ്യാസ് 
കമ്പോസ്റ്റിംഗ് 
അനുബന്ധ സംരംഭങ്ങൾ
ചാണകം കമ്പോസ്റ്റ് എന്നിവ ഉണക്കി പൊടിച്ചു നൽകുക 
പഞ്ചഗവ്യം, ജീവാമൃതം എന്നിവ ഉണ്ടാക്കി വിൽക്കുക 
ഗോ മൂത്രം കീട നിയന്ത്രണത്തിന് ഉത്തമം  
-













Tuesday, November 1, 2016

Cattle Rearing In different Parts of India

India has different climatic zones and cattle are reared under these varied conditions. I present here a few picturesI have collected in my travel


Himachal Pradesh- Cattle Rearing



 THE MAJESTIC KANKREJ


Animal Husbandry In India-glimpses

                        Animal Husbandry In India-glimpses

This is a presentation on animal husbandry activities as seen on visit to different parts of the country